നെടുങ്ങോം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും



ശ്രീകണ്ഠപുരം: നെടുങ്ങോം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടം നാളെ രാവിലെ 11മണിക്ക് കേരള നിയമസഭാ സ്പീക്കർ അഡ്വക്കേറ്റ് എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ അധ്യക്ഷൻ ആകും. ഉദ്ഘാടനത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ സപ്ലിമെൻറ് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ കെ വി ഫിലോമിന പ്രകാശനം ചെയ്യും. നഗരസഭയുടെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ പിടിഎ പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.


Post a Comment

Previous Post Next Post

AD01