പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന കൊച്ചി മുണ്ടംവേലി അത്തിപ്പൊഴി, വെളിപ്പറമ്പിൽ വി ഡി മജീന്ദ്രൻ അന്തരിച്ചു. 53 വയസ്സായിരുന്നു. ആദ്യവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി നടന്ന സമരങ്ങളിലും പങ്കെടുത്തു. പ്ലാച്ചിമടയിലെ സമരത്തിലും നേതൃനിരയിലുണ്ടായിരുന്നു. മേധാപട്കർക്കൊപ്പം , പരിസ്ഥിതി മേഖലയിലും പ്രവർത്തിച്ച് വരികയായിരുന്നു,സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.
Post a Comment