ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് ജമൈക്കയില്‍. കരീബിയന്‍ കടല്‍ വഴി വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് മെലിസ്സ കൊടുങ്കാറ്റ് വീശുക. മെലിസ്സ കാരണം ഇതിനകം മൂന്ന് പേര്‍ ജമൈക്കയില്‍ മരിച്ചു. ഹെയ്ത്തിയിലും ഡൊമിനിക്കന്‍ റിപബ്ലിക്കിലും നാല് പേരും മരിച്ചു.
ജമൈക്കയില്‍ വീശിയടിച്ച ഏറ്റവും ശക്തമായ കാറ്റാകുമിത്. മണിക്കൂറില്‍ 290 കി മീ വേഗതയില്‍ കാറ്റ് വീശും. 101 സെ മീ മഴയുമുണ്ടാകും. ഏറ്റവും ശക്തിയേറിയ കാറ്റിന്റെ വിഭാഗമായ അഞ്ചിലാണ് മെലിസ്സയെ ഉള്‍പ്പെടുത്തിയത്. ക്യൂബയ്ക്കും തെക്കുകിഴക്കന്‍ ബഹാമാസിലും മുന്നറിയിപ്പുണ്ട്. ഇതിന് മുന്‍പ് 1981ലാണ് ശക്തിയേറിയ കാറ്റ് ജമൈക്കയിലുണ്ടായത്. അന്ന് 49 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ജമൈക്കയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് നിര്‍ബന്ധമായും ഒഴിയാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് 881 അഭയകേന്ദ്രങ്ങള്‍ നിലവിലുണ്ട്. ഇവയില്‍ ഇപ്പോള്‍ ആരുമില്ലെന്നും ജമൈക്കന്‍ വിവര വകുപ്പ് മന്ത്രി ഡാന മോറിസ് ഡിക്‌സണ്‍ അറിയിച്ചു.
.jpg)




Post a Comment