സ്വര്‍ണ വിലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും മാറ്റം


സ്വര്‍ണ വിലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും മാറ്റം. രാവിലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണം ഉച്ച കഴിഞ്ഞും കുറഞ്ഞു. പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയായി. രാവിലെ 93,280 രൂപയായിരുന്നു. ഗ്രാമിന് 120 കുറഞ്ഞ് 11,540 രൂപയുമായി. രാവിലെ 11,660 രൂപയായിരുന്നു വില. ഇതോടെ ഇന്ന് മാത്രം പവന് 3,440 രൂപ കുറഞ്ഞു.

ഇന്നലെയും രണ്ട് തവണ സ്വര്‍ണ വില കുറഞ്ഞിരുന്നു. രാവിലെ ഈ മാസത്തെയും സര്‍വകാലത്തെയും റെക്കോര്‍ഡായ 97,360 എന്ന നിരക്ക് തൊട്ടെങ്കിലും അതിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഉച്ചയായപ്പോഴേക്കും അത് 95,760 ആയി കുറഞ്ഞു. തിങ്കളാഴ്ചയും സ്വര്‍ണത്തിന് വില കുറഞ്ഞിരുന്നു.

സ്വര്‍ണ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. പണിക്കൂലി കൂട്ടാതെ തന്നെ ഒരു പവന് ഒരു ലക്ഷം കടക്കുമെന്ന പ്രതീക്ഷിച്ചയിടത്താണ് സ്വര്‍ണവിലയിലെ ഈ കുറവ്. നിലവിൽ പണിക്കൂലി അടക്കം ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷത്തിലധികമാകും. ചില ദിവസങ്ങളില്‍ മൂന്ന് തവണ വരെ വിലയിൽ മാറ്റമുണ്ടാകുന്നുണ്ട്.



Post a Comment

Previous Post Next Post

AD01