സൃഷ്ടി സ്ഥിതി സംഹാരം "സംഗീത ലോകത്ത് ശ്രദ്ധേയയായി ശ്യാമ കളത്തിൽ

 


മലയാള സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയയാകുകയാണ് ശ്യാമ കളത്തിൽ എന്ന ഗായിക. പ്രസിദ്ധ സംവിധായകൻ ബെന്നി പി.തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "സൃഷ്ടി സ്ഥിതി സംഹാരം "എന്ന ചിത്രത്തിൽ, വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനത്തിന്, സംഗീതം നിർവ്വഹിച്ച്, ഗാനം ആലപിച്ചതോടെയാണ്, ശ്യാമ കളത്തിൽ ശ്രദ്ധേയയായത്. സംഗീത ചക്രവർത്തി നെയ്യാറ്റിൻകര വാസുദേവന്റെ പ്രിയ ശിഷ്യയായ ശ്യാമ കളത്തിൽ, സ്വാതി തിരുന്നാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണവും, ഗാന പ്രവീണയും പാസായി. തുടർന്ന്, പരമശിവ മേനോന്റെ കീഴിലും, സംഗീതം അഭ്യസിച്ചു. സംഗീതത്തിലെ നാട്ടുവാങ്കവും നേടിയെടുത്തു. തുടർന്ന്, ആകാശവാണിയിൽ, ശ്രദ്ധേയമായ ലളിത ഗാനങ്ങൾ ആലപിചുതോടെ, ശ്യാമ കളത്തിൽ കൂടുതൽ ശ്രദ്ധേയയായി.



സംഗീത കച്ചേരികളിലും, തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ള, ശ്യാമ, സംഗീതപ്രതിഭകളുമായി ചേർന്ന്, വിദേശത്തും, നാട്ടിലുമായി നിരവധി, സംഗീത സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇതിലൂടെ ശ്യാമ കൂടുതൽ ശ്രദ്ധേയയാകുകയും ചെയ്തു. ലളിതഗാനം, ഭക്തി ഗാനങ്ങൾ, സംഗീത പാരായണം എന്നീ സംഗീത മേഖലകളിൽ, കൂടുതൽ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ശ്യാമ കളത്തിൽ, ബെന്നി പി.തോമസിന്റെ "സൃഷ്ടി സ്ഥിതി സംഹാരം "എന്ന പുതിയ ചിത്രത്തിലൂടെ, സിനിമാ സംഗീത മേഖലയിലേക്കും കടന്നുവന്നിരിക്കുന്നു. സിനിമാ മേഖലയിൽ ഒരു ഗായികയായും, സംഗീത സംവിധായികയായും അറിയപ്പെടാനാണ് ശ്യാമ കളത്തിലിന്റെ ആഗ്രഹം. അതിനായി തുടർന്നും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് ശ്യാമ കളത്തിൽ അറിയിച്ചു.



Post a Comment

Previous Post Next Post

AD01