കണ്ണൂർ: കണ്ണൂർ ഗവ: ടൗൺഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ഒക്ടോബർ 22മുതൽനടക്കുന്ന കണ്ണൂർ നോർത്ത് ഉപജില്ലാ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ സുരേഷ്ബാബു എളയാവൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 22 മുതൽ നാല് ദിവസങ്ങളിലായാണ് കലോത്സവം നടക്കുന്നത്. നൂറ്റി അമ്പതോളംപ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നായി 300 ൽ പരം ഇനങ്ങളിൽ നിന്നായി അയ്യായിരത്തിൽ പരം മത്സരാർത്ഥികൾ മാറ്റുരക്കും. മത്സരാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളുമുൾപ്പെടെ എണ്ണായിരത്തിൽ പരം പേർ കലോത്സവ നഗരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണമുൾപ്പെടെയുള്ള മുന്നൊരുക്ക സൗകര്യം തയ്യാറായിക്കഴിഞ്ഞതായി കൺവീനർ പറഞ്ഞു.ഉൽഘാടന സമ്മേളനം 22 ന് കാലത്ത്11 മണിക്ക് കോർപറേഷൻ മേയർ മുസ്ലീഹ് മഠത്തിലും സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉൽഘാടനം ചെയ്യും.. അതോടൊപ്പം ഇന്ത്യൻ ഓയിൽ കോർപറേഷൻ സ്കൂളിന് അനുവദിച്ച സ്റ്റേജ് കം പ്ലെ ഗ്രൗണ്ട് കേരള - ലക്ഷദ്വീപ് ജനറൽ മാനേജർ ആന്റ് സ്റ്റേറ്റ് ഹെഡ് ഗീതിക വർമ്മ നിർവ്വഹിക്കുമെന്നും സുരേഷ് ബാബു എളയാവൂർ അറിയിച്ചു. കണ്ണൂർ നോർത്ത് എ ഇ ഒ ഇബ്രാഹിം രയരോത്ത്, സംഘാടക സമിതി ജനറൽ കൺവീനർ ശ്രീജ വി , പിടിഎ പ്രസിഡണ്ട് രതീശൻ കെ , കൺവീനർ ഹെലൻ മിനി, ഫിനാൻസ് കമ്മിറ്റി മാനേജർ ഹക്കീം പുന്നക്കൽ മാസ്റ്റർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
.jpg)




Post a Comment