വ്യവസായ നയങ്ങളിലെ മൂന്ന് നയങ്ങൾ ഇന്ന് അംഗീകരിച്ചുവെന്ന് മന്ത്രി പി രാജീവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കയറ്റുമതി, ലോജിസ്റ്റിക്, ഇ എസ് ജി നയങ്ങളാണ് അംഗീകരിച്ചത്. ഇഎസ്ജി നയം രാജ്യത്ത് ആദ്യമായി നമ്മുടെ സംസ്ഥാനമാണ് നടപ്പിലാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
‘2050 ആവുമ്പഴേക്കും സംസ്ഥാനത്തെ കാർബൺ മുക്തമാക്കുകയാണ് ലക്ഷ്യം. അതിനാൽ തന്നെ അത്തരം വ്യവസായങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകും. വലിയ ലോജിസ്റ്റിക് പാർക്കുകൾ പ്രോത്സാഹിപ്പിക്കുകയും ചെറിയ പാർക്കുകൾക്ക് പ്രത്യേക സഹായം അനുവദിക്കുകയും ചെയ്യും. മന്ത്രി വ്യക്തമാക്കി. അതോടൊപ്പം മെയ്ഡ് ഇൻ കേരള ബ്രാൻഡ് വെളിച്ചെണ്ണ ഇതിനകം ബ്രാൻഡ് ചെയ്തു കഴിഞ്ഞുവെന്നും പുതിയ 10 ഉത്പന്നങ്ങൾ കൂടി കേരള ബ്രാൻഡിന് കീഴിൽ കൊണ്ടുവരുമെന്നും കയറ്റുമതിയിൽ ഉൾപ്പെടെ ഇത് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
.jpg)




Post a Comment