കേരളത്തിൽ പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് എസ്എൻഡിപി ജനറൽ വെള്ളാപള്ളി നടേശൻ. ഇന്ത്യൻ എക്സപ്രെസിന് ‘വര്‍ത്തമാനം വിത്ത് ലിസ് മാത്യു’ എന്ന അഭിമുഖത്തിൽ അടുത്ത തെരഞ്ഞെടുപ്പിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശൻ സമ്പൂർണ പരാജയമാണെന്നും അഭിമുഖത്തിൽ വെള്ളാപള്ളി നടേശൻ പറയുന്നുണ്ട്.
കേരളത്തിലെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങളെ വിലയിരുത്തി സംസാരക്കവെയാണ് തുടർഭരണം സംഭവിക്കുമെന്ന് വെള്ളാപള്ളി നടേശൻ പറഞ്ഞത്. കാരണം ചോദിച്ചപ്പോഴാണ് പരിഹാസ രൂപേണ അതിന്റെ പ്രധാന കാരണമായി പ്രതിപക്ഷ നേതാവിനെ പറ്റി വെള്ളാപള്ളി പറഞ്ഞത്.
പ്രതിപക്ഷ നേതാവ് എന്ന കസേരയിൽ ഇരിക്കാനുള്ള യോഗ്യത പോലും വി ഡി സതീശനുണ്ടോ എന്ന് ആലോചിക്കേണ്ടതാണെന്നും വെള്ളാപള്ളി അഭിമുഖത്തിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയായി റിഹേഴ്സൽ നടത്തുകയാണ് സതീശനെന്നും എന്നാൽ നേതൃഗുണം ഇല്ലാത്തയാളാണ് സതീശനെന്നും വെള്ളാപള്ളി അഭിമുഖത്തിൽ പറയുന്നുണ്ട്.
നേതാവ് പറഞ്ഞാൽ അനുയായി കേൾക്കണമെന്നും സതീശൻ പറഞ്ഞാൽ കോൺഗ്രസുകാർ അത് മാനിക്കുക പോലും ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഉദാഹരിച്ച് വെള്ളാപള്ളി പറഞ്ഞു. നിയമസഭയിൽ വരരുതെന്ന് പറഞ്ഞത് ലംഘച്ച് സഭാസമ്മേളനത്തിൽ പങ്കെടുക്കാൻ മാങ്കൂട്ടത്തിൽ എത്തിയത് ചൂണ്ടി കാണിച്ചാണ് വി ഡി സതീശന് നേതൃഗുണം ഇല്ലെന്ന് വെള്ളാപള്ളി പറഞ്ഞത്.
.jpg)



Post a Comment