‘പെൻഷനെതിരായ യുഡിഎഫും വാഗ്ദാനം പാലിച്ച് നവകേരള മുന്നേറ്റവും ജനങ്ങളുടെ അഭിവൃദ്ധിയും നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരും’; പോസ്റ്റ് പങ്കുവച്ച് എം വി ജയരാജൻ


കഴിഞ്ഞ കുറച്ചു നാളുകളാണ് ക്ഷേമപെൻഷൻ ആണ് കേരളത്തിലെ ചർച്ചാവിഷയം. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നത്‌ ശുദ്ധമര്യാദകേടാണെന്ന്‌ അടൂർ പ്രകാശ്‌. പ്രകടന പത്രികയിൽ പറഞ്ഞു എന്നു കരുതി, അവസാന നിമിഷം പ്രഖ്യാപനങ്ങൾ ഉണ്ടാകുക എന്നത്‌ ശുദ്ധമര്യാദകേടാണെന്ന്‌ ആയിരുന്നു അദ്ദേഹത്തിന്റെ വാദം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. LDF സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞതുപ്രകാരം പെൻഷൻ തുക വർദ്ധിപ്പിക്കുന്നത് മാര്യദകേടാണ് എന്ന യു.ഡി.എഫ് കൺവീനറുടെ വാദം, സാധാരണ ജനങ്ങൾക്ക് ലഭിക്കുന്ന പെൻഷന് എതിരായ UDF സമീപനം തന്നെയാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ആണ് അദ്ദേഹം ഈ കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

പെൻഷനെതിരായ UDF ഉം
വാഗ്ദാനം പാലിച്ച് നവകേരള മുന്നേറ്റവും ജനങ്ങളുടെ അഭിവൃദ്ധിയും നടപ്പാക്കുന്ന LDF സർക്കാരും
±±±±±±±±±±±±±±±±±±±±±±±±±±±±
LDF സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞതുപ്രകാരം പെൻഷൻ തുക വർദ്ധിപ്പിക്കുന്നത് മാര്യദകേടാണ് എന്ന യു.ഡി.എഫ് കൺവീനറുടെ വാദം, സാധാരണ ജനങ്ങൾക്ക് ലഭിക്കുന്ന പെൻഷന് എതിരായ UDF സമീപനം തന്നെയാണ് തുറന്നുകാട്ടുന്നത്. നേരത്തേ, ജനങ്ങളുടെ അവകാശമായ പെൻഷൻ വാങ്ങിക്കുന്നതിനെ കൈക്കൂലിയാക്കി ജനങ്ങളെ അപമാനിച്ച കോൺഗ്രസ്സ് നേതാവ് കെ സി വേണുഗോപാലിന്റെ സമീപനം മലയാളികൾ മറന്നിട്ടില്ല.
നായനാർ സർക്കാരാണ് സാമൂഹ്യപെൻഷൻ ആരംഭിച്ചതെന്നത് ഏവർക്കും അറിയുന്ന കാര്യമാണ്. ഘട്ടം ഘട്ടമായി LDF സർക്കാരുകൾ പെൻഷൻ തുക 500 രൂപവരെയാക്കിയപ്പോൾ, ആന്റണി നേതൃത്വം നൽകിയ UDF സർക്കാർ കാലത്ത് 32 മാസവും ഉമ്മൻ ചാണ്ടി നയിച്ച UDF സർക്കാർ കാലത്ത് 18 മാസക്കാലവും പെൻഷൻ നൽകാതെ കുടിശികയാക്കിയത് കേരളത്തിന് മുന്നിലുള്ള കാര്യമാണ്. സാധാരണക്കാർക്ക് ലഭിക്കുന്ന പെൻഷൻ തുകയോടുള്ള UDF വിപ്രതിപത്തി അന്നേ വ്യക്തമായതാണ്.
1980 ൽ നായനാർ സർക്കാർ ആരംഭിച്ച പെൻഷൻ, 2006 വരെ പിന്നീട് വന്ന UDF സർക്കാറുകളുടെ കാലത്തൊന്നും വർദ്ധിപ്പിച്ചിരുന്നില്ല എന്നതും വിവിധ LDF സർക്കാറുകളാണ് വർദ്ധിപ്പിച്ച് 500 വരെ ഉയർത്തിയതെന്നതും UDF ജനങ്ങൾക്കെതിരും, LDF സർക്കാരുകൾ ജനങ്ങൾക്കൊപ്പവും എന്നത് അടിവരായിട്ടതാണ്. UDF കാലത്ത് കുടിശ്ശികയാക്കിയ പെൻഷൻതുക, കുടിശിക തീർത്ത് ജനങ്ങൾക്ക് അനുവദിച്ചത് LDF സർക്കാരാണ്. പിണറായി സർക്കാർകാലത്ത് സാമൂഹ്യപെൻഷൻതുക വീണ്ടും വർദ്ധിപ്പിക്കുകയും ഘട്ടം ഘട്ടമായി 1600 രൂപയാക്കുകയും ചെയ്തു. ഇതെല്ലാം LDF സർക്കാരിന്റെ ജനപക്ഷ സമീപനം തന്നെയാണ് വീണ്ടും വീണ്ടും വ്യക്തമാക്കിത്തരുന്നത്. ഈ തുക 1800 രൂപയാക്കുമെന്ന് വന്നതോടെ എതിർപ്പുമായി കോൺഗ്രസ്സ് നേതാക്കൾ വന്നിരിക്കുന്നു.
പെൻഷൻ തുക 2500 രൂപ വരെയാക്കും എന്നത് രണ്ടാം പിണറായി സർക്കാരിന് മുന്നോടിയായി LDF നൽകിയ വാഗ്ദാനമാണ്. പ്രകടന പത്രികയിൽ ജനങ്ങളോട് പറഞ്ഞത് പിണറായി സർക്കാർ പ്രതിസന്ധികൾക്കിടയിലും ഇച്ഛാശക്തിയോടെ പാലിക്കുമ്പോൾ, UDF നേതാക്കൾക്ക് ഹാലിളകിയിട്ട് ഒരുകാര്യവുമില്ല. ഒന്നാം പിണറായി സർക്കാർ പ്രകടന പത്രികയിൽ പറഞ്ഞ എറെക്കുറേ എല്ലാ കാര്യങ്ങളും നടപ്പാക്കിയത് കേരളം ചർച്ച ചെയ്തതാണ്. എന്നാൽ, പ്രകടന പത്രികയിൽ പറയുന്നത് നടപ്പാക്കാനുള്ളതാണോ എന്നാണ് മുമ്പ് ചില ബിജെപി നേതാക്കൾ ചോദിച്ചത്. ബിജെപി നേതാക്കളുടെ അതേ നിലപാട് UDF കൺവീനറും ആവർത്തിക്കുകയാണ്.
പ്രകടനപത്രികയിൽ പറഞ്ഞത് പാലിക്കുന്ന സർക്കാരാണ് LDF നേതൃത്വത്തിൽ കേരളത്തിലുള്ളത്. ഇപ്പോൾത്തന്നെ രാജ്യത്ത് ഏറ്റവും ഉയർന്ന സാമൂഹ്യപെൻഷൻ തുക, ഏറ്റവും കൂടുതൽപ്പേർക്ക് നൽകുന്ന സംസ്ഥാനമാണ് കേരളം. നാടിന്റെ വികസനവും ജനങ്ങളുടെ അഭിവൃദ്ധിയും LDF ലക്ഷ്യമാക്കി മുന്നേറുമ്പോൾ, കോൺഗ്രസും UDF നേതൃത്വവും അത് മുടക്കാനുള്ള നെട്ടോട്ടത്തിലാണ്. വികസനം മുടക്കുന്ന കോൺഗ്രസിനും UDF നും ഒപ്പമല്ല, നവകേരള വികസനമുന്നേറ്റം സാധ്യമാക്കുന്ന LDF സർക്കാരിനും നാടിന്റെ വികസനത്തിനും ഒപ്പമാണ് ജനങ്ങൾ എന്നത് തീർച്ചയാണ്.

എം വി ജയരാജൻ

സെപ്‌തംബറിലെ സാമൂഹ്യസുരക്ഷ പെൻഷൻവരെ സർക്കാർ വിതരണം ചെയ്‌തിട്ടുണ്ട്‌. എന്നിട്ടും ക്ഷേമപെൻഷൻ സമയത്ത്‌ കൊടുക്കാനുള്ള തീരുമാനമാണ്‌ ആദ്യം എടുക്കേണ്ടതെന്നായിരുന്നു അടൂർ പ്രകാശിന്റെ വിചിത്രന്യായം. ഈ സർക്കാർ ഇതുവരെ 42,841 കോടി രൂപയാണ് പെൻഷൻ വിതരണത്തിന്‌ ചെലവിട്ടത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്‌ സമയത്ത്‌ 62 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയെ ക്ഷേമപെൻഷൻ കൈക്കൂലി ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പരിഹസിച്ചിരുന്നു.



Post a Comment

Previous Post Next Post

AD01