അമേരിക്കന്‍ ലീഗായ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മിയാമിക്കായി ഗോളടിച്ച് കൂട്ടുകയാണ് അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍മെസി. നാഷ് വില്ലെക്കെതിരെ ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകളാണ് താരം നേടിയത്. 19-ാം മിനിറ്റിലായിരുന്ന ആദ്യ ഗോള്‍. ഉറുഗ്വാ താരം സുവാരസ് നല്‍കിയ പാസില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയായിരുന്നു ഒന്നാംഗോള്‍. രണ്ടാംപകുതിയുടെ ഇന്‍ജൂറി ടൈമിലാണ് രണ്ടാംഗോള്‍ കണ്ടെത്തിയത്. 62-ാം മിനിറ്റില്‍ ഇന്റര്‍മിയാമിക്കായി മറ്റൊരു അര്‍ജന്റീനിയന്‍ താരമായ ടെഡിയോ അലന്‍ഡെയും ഹെഡ്ഡറില്‍ നിന്ന് ഗോള്‍ കണ്ടെത്തി. മെസി വലതു വിങ്ങില്‍ നിന്ന് പ്രതിരോധ നിരതാരം ഇയാന്‍ ഫ്രേയ്ക്ക് ഒരു പാസ് നല്‍കി. ഫ്രേ പന്ത് ബോക്‌സിന്റെ മധ്യത്തിലേക്ക് ചിപ്പ് ചെയ്തു. അലന്‍ഡെ അവസരത്തിനൊത്ത് ഉയര്‍ന്ന് പന്തിനെ ലക്ഷ്യത്തിലേക്ക് എത്തിച്ചു. മത്സരത്തില്‍ 101-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ ഹാനി മുഖ്താര്‍ ആണ് നാഷ്വില്ലെയുടെ ഏക മറുപടി ഗോള്‍ നേടിത്. 3-1 സ്‌കോറിലായിരുന്നു ഇന്റര്‍മിയാമി വിജയിച്ചത്. സീസണിലെ ഗോളടിമികവിന് എംഎല്‍എസ് കമ്മീഷണര്‍ ഡോണ്‍ ഗാര്‍ബര്‍ മെസിയെ ഗോള്‍ഡന്‍ ബൂട്ട് നല്‍കി ആദരിച്ചു. മത്സരത്തിന് മുമ്പായിരുന്നു ചടങ്ങ്. ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിന് നല്‍കുന്ന ട്രോഫിയാണിത്.

.jpg)

Post a Comment