ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ എസ്ഐയായിരുന്ന രഞ്ജിത്ത് രവീന്ദ്രനെയും ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ആറുപേരെ ശിക്ഷിച്ചു. പ്രതികളായ സണ്ണി കൊട്ടാരം, ജോസ് കുത്തിയതോട്ടിൽ, ദീപു ജോസഫ്, ജോസുകുട്ടി തോണക്കര, സാജു മണ്ണനാൽ, ജിസൺ ജോർജ് എന്നിവരെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (II) 11 വർഷവും ഏഴുമാസവും സാധാരണതടവിനും 60,500 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഏഴ് മുതൽ 20 വരെ പ്രതികളെ കോടതി വെറുതേവിട്ടു. 2018 ഏപ്രിൽ 29-നാണ് കേസിനാസ്പദമായ സംഭവം. ചിറ്റാരിക്കാൽ ടൗണിൽ സംഘം ചേർന്ന് പോലീസിനെ ആക്രമിച്ചതായാണ് കേസ്.

.jpg)

Post a Comment