പി എം ശ്രീ: കേരള ജനതയോടുള്ള വഞ്ചന; യൂത്ത് ലീഗ്


ഇരിട്ടി: പി എം ശ്രീയിൽ  മുഖ്യമന്ത്രി ഒപ്പ് വെച്ചത് കേരള ജനതയോടുള്ള വഞ്ചനയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു. ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ പിവിസി ഷഹീർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എം ഗഫൂർ, യൂത്ത് ലീഗ് മുനിസിപ്പൽ ജന സെക്രട്ടറി ടി ഷംസീർ, ട്രഷറർ പികെ റാസിഖ്, മഹറൂഫ് മുണ്ടേരി, സാദിഖ്‌ ഇരിട്ടി, മുനീർ ചാവശ്ശേരി, സവാദ് പെരിയത്തിൽ, മുസ്തഫ വളോര, നിയാസ് വളോര ഷഫീഖ് വെളിയമ്പ്ര, സി കെ സാദിഖ്‌, അഷ്ഫാഖ് മാസ്റ്റർ, മുസ്തഫ ഇരിട്ടി, എം ഫിറോസ്, ഹാരിസ് പെരിയത്തിൽ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01