കെ ജെ ഷൈനെതിരായ സൈബർ അധിക്ഷേപ കേസ്; കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണൻ അറസ്റ്റിൽ


കെ ജെ ഷൈനെതിരായ സൈബർ അധിക്ഷേപ കേസിൽ സി കെ ഗോപാലകൃഷ്ണൻ അറസ്റ്റിൽ.എറണാകുളം റൂറൽ സൈബർ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ. കോടതി നിർദേശപ്രകാരം അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയിലും സൈബര്‍ പൊലീസും പറവൂര്‍ പൊലീസുമാണ് കേസെടുത്തിരിന്നു. കെ ജെ ഷൈനിതിരെ പോസ്റ്റിട്ടതിന് പിന്നാലെ തന്റെ ഭാര്യയുടേയും മകളുടേയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അവര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നതായി മുന്‍പ് ഗോപാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഭിന്നശേഷിക്കാരിയായ തന്നെ ചില ഇടത് അനുകൂല ഹാന്‍ഡിലുകള്‍ അധിക്ഷേപിക്കുന്നതായി പരാതിക്കാരിയും പ്രതികരിച്ചിരുന്നു.



Post a Comment

Previous Post Next Post

AD01