ബിഹാര്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. അതേസമയം, മഹാസഖ്യത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ പ്രഖ്യാപനം നടത്തിയില്ലെങ്കിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇന്നലെ 48 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. സി പി ഐ എം നാല് സീറ്റുകളിൽ ആണ് മത്സരിക്കുന്നത്. വിഭൂതിപൂരിലും മാഞ്ചിയിലും ഇന്ന് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അതേ സമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബീഹാറില്‍ എത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ആണ് ബീഹാറില്‍ എത്തിയത്. വരുന്ന ദിവസങ്ങളില്‍ ബി ജെ പി മുഖ്യമന്ത്രിമാരും ഭരണ വിരുദ്ധ വികാരം ശക്തമായ ബിഹാറില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്. അടുത്ത മാസം ആറിന് ആണ് ആദ്യഘട്ട വോട്ടെടുപ്പ്. നവംബർ 11ന് രണ്ടാം ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയാക്കി 14ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

.jpg)

إرسال تعليق