വിദ്യാഭ്യാസ രംഗത്തെ വിവാദങ്ങൾ തള്ളിപ്പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പി എം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളിക്കളയുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശാഭിമാനിയിലെ ലേഖനത്തിലൂടെയാണ് നിലപാട് വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ചത്. മതനിരപേക്ഷത ഉറപ്പിക്കുമെന്നും, എന്നും കുട്ടികളുടെ പക്ഷത്തായിരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്തെ മതനിരപേക്ഷതയിൽ ‘വെള്ളം ചേർക്കാൻ നോക്കുന്ന ശക്തികളെ മുഖം നോക്കാതെ എതിർക്കും’ എന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇതാണ് കേരളത്തിലെ വിദ്യാഭ്യാസ നയം. സങ്കുചിത താല്പര്യങ്ങൾക്ക് മുൻപിൽ കേരളത്തിലെ വിദ്യാഭ്യാസ നയം അടിയറവ് വയ്ക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.ദേശീയ വിദ്യാഭ്യാസ നയത്തിലെ രാഷ്ട്രീയ ഉള്ളടക്കത്തെ അകറ്റി നിർത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു. രാജ്യത്ത് വന്ന മൂന്ന് വിദ്യാഭ്യാസ നയങ്ങളും സംസ്ഥാനത്ത് സൂക്ഷ്മമായിട്ടാണ് നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പാഠ്യപദ്ധതി മാറ്റേണ്ടി വരില്ല. തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത് എന്ന് മന്ത്രി ആരോപിച്ചു. ഏതു പുസ്തകം സ്വീകരിക്കണം, ഏതു പാഠഭാഗം പഠിപ്പിക്കരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനത്തിനുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)



Post a Comment