ശബരിമല സ്വർണ്ണ മോഷണ കേസിൽ സ്വര്‍ണപാളി ഏറ്റുവാങ്ങിയത് നാഗേഷല്ല. ഹൈദരാബാദില്‍ പാളി വാങ്ങിയത് നരേഷ്. നാഗേഷ് എന്ന് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം വിജിലന്‍സിന് തെറ്റായ മൊഴി നല്‍കി. എസ്.ഐ.ടിയുടെ അന്വേഷണത്തിലാണ് പേരിലെ മാറ്റം കണ്ടെത്തിയത്. 2019ലാണ് പാളികള്‍ ഹൈദരാബാദില്‍ നരേഷിനാണ് കൈമാറിയത്.
ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം 2019-ൽ തങ്കപ്പാളികൾ ഏറ്റെടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യമാണ്. അതേസമയം കേസിൽ കസ്റ്റഡിയിലെടുത്ത സ്വർണ്ണം ഉൾപ്പടെയുള്ള തെളിവുകൾ എസ്ഐടി ഉടൻ കോടതിയിൽ ഹാജരാക്കും. ബാക്കിയുള്ള സ്വർണ്ണം കണ്ടെത്തുന്നതിനായി എസ്ഐടി അന്വേഷണവും തുടരുകയാണ്. നാളെ കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകൾ നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിൻ്റെ കൂടുതൽ തെളിവുകൾ ആണ് എസ്ഐടി കണ്ടെത്തിയത്. ബംഗളൂരുവിൽ നടത്തിയ പരിശോധനയിലാണ് രേഖകൾ ലഭിച്ചത്. ബംഗളൂരുവിലും കേരളത്തിലുമായി കോടികളുടെ ഇടപാടുകൾ നടത്തിയതായാണ് വിവരം. ഭൂമിയും കെട്ടിടങ്ങളും പോറ്റി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും എസ്ഐടി കണ്ടെത്തി.
.jpg)




Post a Comment