Kantara chapter-1:പുഷ്പ 2-നെയും മറികടന്ന് കാന്താരയുടെ തേരോട്ടം; മൂന്ന് ദിവസം കൊണ്ട് റെക്കോർഡ് കളക്ഷൻ


വെറും മൂന്ന് ദിവസം കൊണ്ട് റെക്കോർഡ് തേരോട്ടവുമായി മുന്നേറുകയാണ് ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച കാന്താര ചാപ്റ്റർ 1. കാന്താരയെക്കാൾ മികച്ച കളക്ഷനാണ് കാന്താര ചാപ്റ്റർ 1 വിവിധ ഭാഷകളിൽ നിന്നായി നേടിക്കൊണ്ടിരിക്കുന്നത്.

മൂന്ന് ദിവസം പിന്നിടുമ്പോൾ കളക്ഷനിൽ നിരവധി ബിഗ് ബാനർ സിനിമകളെ കാന്താര ചാപ്റ്റർ 1 ഇതിനോടകം പിന്നിലാക്കി കഴിഞ്ഞു. ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തുടനീളം വിവിധ തിയറ്ററുകളിലായി ഹൗസ് ഫുള്ളായി സിനിമ ഓടിക്കൊണ്ടിരിക്കുകയാണ്. കന്നഡയിലാണ് ഇതുവരെയായി സിനിമ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്.
കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. എല്ലാ ഭാഷകളില്‍ നിന്നുമായി ആദ്യ ദിവസം തന്നെ ചിത്രം 60 കോടി രൂപ നേടിയിരുന്നു.

ട്രേഡ് ട്രാക്കറായ സക്‌നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം സിനിമ ഇന്നലെ, ശനിയാഴ്ച തിയറ്ററുകളിൽ രാവിലെ ഷോകളിൽ 69.04% ശക്തമായ ഒക്യുപെൻസിയും വൈകുന്നേരത്തെ ഷോകളിൽ 90.40% വും രേഖപ്പെടുത്തി. ഹിന്ദിയിലും ചിത്രം മികച്ച പ്രകടനം ആണ്കാഴ്ച വയ്ക്കുന്നത്.

അതേസമയം മൂന്ന് ദിവസം പിന്നിടുമ്പോൾ കാന്താര ചാപ്റ്റർ 1 ബോക്സ് ഓഫീസിൽ 150 കോടിയിലേക്കടുക്കുകയാണ്. ഇന്നലെ രാത്രി 9 മണി വരെയുള്ള സക്‌നില്‍ക്കിന്റെ കണക്കുകള്‍ അനുസരിച്ച് സിനിമ നേടിയ കളക്ഷൻ 148.29 കോടി രൂപയായി. മൂന്നാം ദിവസം കഴിയുമ്പഴേക്കും പുഷ്പ 2 ആദ്യ ദിവസങ്ങളിൽ നേടിയ എല്ലാ റെക്കോർഡുകളും കാന്താര തകർത്തുകഴിഞ്ഞു.

ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ജയറാം, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 2024-ല്‍ ‘കാന്താര’യിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്ഹനായിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടി.



Post a Comment

Previous Post Next Post

AD01