മുഖ്യമന്ത്രിയെ വിളിച്ചതിന് പിന്നാലെ രാമൻ കുട്ടിയുടെ അക്കൗണ്ടിലെത്തിയത് രണ്ട് ലക്ഷത്തി നാല്‍പ്പത്തി ഏഴായിരം രൂപ. മുഖ്യമന്ത്രി എന്നോടൊപ്പം -സിഎം വിത്ത് മി സിറ്റിസൺ കണക്ട് സെൻ്ററിൽ നൽകിയ പരാതിക്കാണ് ഇതോടെ പരിഹാരമായത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി രാമൻകുട്ടിക്ക് കുടിശ്ശിക സഹിതം തീർത്തുകിട്ടിയത് 12 വർഷത്തെ പെൻഷൻ തുകയാണ്. മുഖ്യമന്ത്രി എന്നോടൊപ്പം പരിപാടിയിൽ വിളിച്ച് പരാതി പറഞ്ഞതായിരുന്നു പാലക്കാട് കടമ്പഴിപ്പുറം സ്വദേശി രാമൻകുട്ടി. പരാതിപ്പെട്ട് ഒരാഴ്‌ച കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി വിളിച്ച് ചോദി ച്ചു. “പെൻഷൻ ശരിയായതിൻ്റെ കടലാസ് കിട്ടിയില്ലേ?’ “ഓ, കടലാസൊക്കെ കിട്ടി, എന്നായിരുന്നു രാമൻകുട്ടിയുടെ മറുപടി. നവംബർ ആദ്യ ആഴ്‌ച തന്നെ പണം ബാങ്കിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല. കഴിഞ്ഞദിവസം നോക്കിയപ്പോൾ 12 വർഷത്തെ പെൻഷൻ കുടിശ്ശിക അക്കൗണ്ടിൽ കിട്ടിയതിൻ്റെ സന്തോഷത്തിലാണ് രാമൻകുട്ടി. ചെത്തുതൊഴിലാളിയായ രാമൻകുട്ടി 2013 ഏപ്രിലിൽ വിരമിച്ചു. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നായിരുന്നു പെൻഷൻ ലഭിക്കേണ്ടത്. സാങ്കേതിക പ്രശ്നമായിരിക്കുമെന്ന് കരുതി കാത്തിരുന്നു. ഒടുവിൽ എൽഡിഎഫ് സർക്കാർ പ്രശ്നം പരിഹരിച്ചു.
.jpg)




Post a Comment