ഇടുക്കി: മൂന്നാറിന് സമീപം സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ആനച്ചാലിലെ സ്വകാര്യ സ്‌കൈ ഡൈനിങ്ങിലാണ് സംഭവം. ഒന്നരമണിക്കൂറായി കണ്ണൂരില്‍ നിന്നുള്ള നാലംഗ കുടുംബവും ഇവിടത്തെ ജീവനക്കാരും കുടുങ്ങി കിടക്കുകയാണ്. ക്രെയിനിന്റെ സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതര്‍ പറയുന്നു. ഇവരെ താഴെ ഇറക്കാനുള്ള നടപടികള്‍ തുടങ്ങി. സഞ്ചാരികളും ജീവനക്കാരും ഉള്‍പ്പെടെ എട്ടുപേരാണ് സ്‌കൈ ഡൈനിങ്ങിലുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. സഞ്ചാരികളും ജീവനക്കാരും ഉള്‍പ്പെടെ അഞ്ചുപേരാണ് സ്‌കൈ ഡൈനിംങ്ങിലുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. ഭാര്യ, ഭര്‍ത്താവ്, രണ്ടു കുട്ടികള്‍ എന്നിവര്‍ക്കൊപ്പം സ്‌കൈ ഡൈനിങ്ങിലെ ജീവനക്കാരനുമുണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ പേരുണ്ടെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണിത്. ഇടുക്കി ആനച്ചാലില്‍ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചെലവിടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതാണ് രീതി. എന്നാല്‍ ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലം ക്രെയിന്‍ താഴ്ത്താന്‍ പറ്റാത്തതാണ് പ്രശ്‌നം. ഇവരെ വടം ഉപയോഗിച്ച് പുറത്തെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതേസമയം, അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം രക്ഷാദൗത്യത്തിനായി സ്ഥലത്തെത്തി. സംഘത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. റോപ്പും സീറ്റ് ബെല്‍റ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ അപകടത്തിനുള്ള സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ 2 മണിക്കൂറിലേറെയായി സ്‌കൈ ഡൈനിംങ്ങില്‍ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.
മൂന്നാറില്‍ 120 അടി ഉയരത്തിലുള്ള സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചരികൾ കുടുങ്ങിക്കിടക്കുന്നു
WE ONE KERALA
0
.jpg)




Post a Comment