അമ്മയുടെ മാലപൊട്ടിച്ച് കള്ളൻ. കിലോമീറ്ററുകൾ പുറകെ ഓടി കള്ളനെ അടിച്ചു വീഴ്ത്തി മാല തിരികെ വാങ്ങി 14 കാരി



 അമ്മയുടെ മാലപൊട്ടിച്ച് കള്ളൻ : കിലോമീറ്ററുകൾ പുറകെ ഓടി കള്ളനെ അടിച്ചു വീഴ്ത്തി മാല തിരികെ വാങ്ങി 14 കാരി” – സോഷ്യൽ മീഡിയയിൽ സ്റ്റാറായി ആലപ്പുഴക്കാരി അമ്മയുടെ മാലപൊട്ടിച്ച് ഓടിയ കള്ളന്റെ പുറകെ കിലോമീറ്ററുകൾ ഓടി, കള്ളനെ അടിച്ചു വീഴ്ത്തി മാല തിരികെ വാങ്ങിയ പതിനാലുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.വികാസ് പുരി കേരളം സ്കൂളിലെ 9 ആം ക്ലാസ് വിദ്യർത്ഥിയായ ദിവ്യ എന്ന പതിനാലുകാരിയാണ് ആ സ്റ്റാർ. ഡൽഹിയിൽ സ്ഥിരതാമസക്കാരാണ് ദിവ്യയുടെ കുടുംബം. ദിവ്യ ട്യൂഷൻ ക്ലാസ്സ്‌ കഴിഞ്ഞ് അമ്മ സതിക്ക് ഒപ്പം വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു മോഷണം നടന്നത്. 35 വയസോളം പ്രായം വരുന്ന ഒരാൾ പെടുന്നനെ അമ്മയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചു. തടയാൻ ശ്രെമിച്ചപ്പോൾ അമ്മയെ ബലമായി തള്ളി താഴെയിടുകയും ചെയ്തു. അമ്മയെ തള്ളിയിട്ടു മാല പൊട്ടിച്ചു ഓടിയ കള്ളന് പുറകെ രണ്ടാമത് ഒന്ന് ആലോചിക്കാതെ ദിവ്യ ഓടുകയായിരുന്നു. കിലോമീറ്ററുകളോളം കള്ളന് പുറകെ ഓടിയ ദിവ്യ ഒടുവിൽ കള്ളനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മാല ലഭിച്ചതിന് പിന്നാലെ കള്ളനെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു . വർഷങ്ങളായി കരാട്ടെ പഠിക്കുന്ന ദിവ്യക്ക് കള്ളനെ നിസ്സാരമായി നേരിടാൻ സാധിച്ചു . അമ്മയെ തള്ളി താഴെ ഇട്ടതാണ് തനിക്ക് ദേഷ്യം വരാൻ കാരണം എന്ന് ദിവ്യ പറയുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ദിവ്യ



Post a Comment

Previous Post Next Post

AD01