ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 25 കിടപ്പ് രോഗികൾക്ക് യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3 യുടെ ആഭിമുഖ്യത്തിൽ വീൽ ചെയർ നൽകുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് എൻ എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് സെനറ്റര്‍ അഡ്വക്കറ്റ് എം കെ വേണുഗോപാൽ നിർവഹിച്ചു. കടബേരി യിലെ പുനർജനി ചാരിറ്റബിൾ ട്രസ്റ്റിന്റെ പാലിയേറ്റീവ് വിഭാഗത്തിന് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് വീൽ ചെയർ നൽകി. എൻ എസ് എസ് തളിപ്പറമ്പ് താലൂക്ക് യൂണിയൻ സെക്രട്ടറി ചന്ദ്രബാബു, പുനർജനി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ ഷൈജു എന്നിവർ ആശംസ രേഖപ്പെടുത്തി. ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ സ്വാഗതവും , ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
25 കിടപ്പ് രോഗികൾക്ക് വീൽചെയറുമായി യങ്ങ് മൈൻഡ് ഇന്റർനാഷണൽ
WE ONE KERALA
0
.jpg)




Post a Comment