വിയ്യൂരിൽ തടവുകാരൻ ജയിൽചാടി; തൃശൂർ നഗരത്തിൽ വ്യാപക പരിശോധന

 



വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽച്ചാടി. ബാലമുരുകൻ എന്ന തടവുകാരനാണ് ജയിൽ ചാടിയത്. കറുത്ത ഷർട്ടും വെളുത്ത മുണ്ടും ആയിരുന്നു ജയിൽ ചാടുമ്പോഴുള്ള വേഷം.പൊലീസ് തൃശൂർ നഗരത്തിൽ വ്യാപക പരിശോധന നടത്തുകയാണ്തമിഴ്നാട് കോടതിയിൽ ഹാജരാക്കി തിരിച്ച് കൊണ്ടുവരുന്നതിടെയാണ് ജയിൽ ചാടിയത്. ഒരു വർഷം മുൻപും ബാലമുരുകൻ ജയിൽ ചാടിയിരുന്നു.അധികദൂരം കടന്നു കളയാനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു കാറിൽ ബാലമുരുകൻ രക്ഷപ്പെട്ടുവെന്ന തരത്തിൽ ഒരു സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയാണ് ബാലമുരുകനെന്ന് പൊലീസ് പറയുന്നു.



Post a Comment

Previous Post Next Post

AD01