‘സ്വിച്ച് ഇട്ടപ്പോള്‍ ബള്‍ബ് കത്തിയത് പോലെയല്ല അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം നടത്തിയത്’; പ്രതിപക്ഷത്തിന് പലതും അംഗീകരിക്കാന്‍ മടിയെന്നും മന്ത്രി മുഹമ്മദ് റിയാസ്


സ്വിച്ച് ഇട്ടപ്പോള്‍ ബള്‍ബ് കത്തിയത് പോലെയല്ല ഇന്നലെ അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനത്തിലേക്ക് എത്തിയതെന്നും പ്രതിപക്ഷത്തിന് പലതും അംഗീകരിക്കാന്‍ മടിയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ടീം വര്‍ക്കിന്റെ ഫലമാണിതെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന അധ്യക്ഷനും പി കെ കുഞ്ഞാലിക്കുട്ടിയും നിലപാട് വ്യക്തമാക്കട്ടെയെന്ന്, മുസ്ലിം ലീഗ് ജന. സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. പി എം എ സലാമിന്റെ ഭാഷയാണോ അവര്‍ക്കും എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.



Post a Comment

Previous Post Next Post

AD01