എൻ ഡി എ ഉളിക്കൽ പഞ്ചായത്ത് ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.


ഉളിക്കൽ: വാർഡ് 5 കല്ലന്തോട്ടിൽ ശാലു ഗോകുലും, വാർഡ് 6 തൊട്ടിൽപ്പാലത്ത് ജിഷമോൾ രതീഷും, വാർഡ് 7 പേരട്ടയിൽ ഗ്രീഷ്മ K യും,വാർഡ് 13 ഉളിക്കൽ വെസ്റ്റിൽ പ്രാഭാകരൻ PC യും, വാർഡ് 15 നെല്ലിക്കാംപൊയിൽ ഇന്ദു സന്തോഷും, വാർഡ് 16 ഏഴൂരിൽ സുജിത്ത് കൃഷ്ണാടിയിലും, വാർഡ് 17 തേർമലയിൽ നിർമ്മല K G യും,വാർഡ് 18 മുണ്ടാനൂരിൽ സദാനന്ദൻ PR ഉം ജനവിധി തേടും. അഴിമതി മുക്തമായി വികസനോത്മുക രാഷ്ട്ര പുനർ നിർമ്മാണം നടത്തുന്ന നരേന്ദ്ര മോദിജിയുടെ വികസന സങ്കൽപങ്ങളും പ്രവർത്തനങ്ങളും വരും നാളുകളിൽ ഉളിക്കൽ പഞ്ചായത്തിൽ വികസന തേരോട്ടം സൃഷ്ടിക്കുവാൻ BJP NDA സ്ഥാനാർത്ഥികളെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് ഉളിക്കൽ സെന്റ് ജോസഫ് ചർച്ച് പാരീഷ് ഹാളിൽ ചേർന്ന കൺവെൻഷൻ ഉത്ഘാടനം ചെയ്ത BJP ജില്ലാ സെക്രട്ടറി സജേഷ് കെ പറഞ്ഞു. BJP ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രജിമോൻ KR അധ്യക്ഷനായ യോഗത്തിൽ BJP ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് ശ്രീ സഞ്ജു കൃഷ്ണകുമാർ , നേതാക്കളായ ശ്രീ AK മനോജ് മാസ്റ്റർ, ശ്രീ C V പുരുഷോത്തമൻ, ശ്രീ സുരേഷ് ബാബു M N, ശ്രീ ബാബു ചോടോൻ, ശ്രീ M S രവീന്ദ്രൻ, ശ്രീ TP രാജീവൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീ സുജിത്ത് കൃഷ്ണാടിയിൽ സ്വാഗതവും ശ്രീ ശ്രീനിവാസൻ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.




Post a Comment

Previous Post Next Post

AD01