കഴിഞ്ഞ അഞ്ചുവർഷക്കാലം ധർമ്മടം മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അധ്യക്ഷൻമാരായി സേവനമനുഷ്ഠിച്ചവരെയും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത എന്നിവർക്കും മുഖ്യമന്ത്രിയുടെ ഉപഹാരം നൽകി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആദരിച്ചു. നാടിന്റെ ഓരോ സ്പന്ദനങ്ങളും ആദ്യം അറിയുന്നവരായി ജനങ്ങളുടെ കൂടെ ഇഴുകി ചേർന്ന് പ്രവർത്തിക്കാൻ ജനപ്രതിനിധികൾക്ക് സാധിച്ചെന്നും അതിദാരിദ്ര്യമുക്തം പോലുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതി വിജയിപ്പിക്കാൻ സാധിച്ചത് ജനപ്രതിനിധികളുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾ കൊണ്ടാണ് എന്നും മന്ത്രി പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്മാരായ, ടി സജിത, കെ കെ രാജീവൻ, എൻ കെ രവി, എ വി ഷീബ, കെ പി ലോഹിതാക്ഷൻ, പി വി പ്രേമവല്ലി, കെ ഗീത,കെ ദാമോദരൻ,മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കർ, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായ കെ പ്രദീപൻ, എൻ കെ സിജിൻ തുടങ്ങിയവർ പങ്കെടുത്തു.
.jpg)




Post a Comment