റിട്ടയേർഡ് എൻ.പി.എസ് ഫോറം കണ്ണൂർ കലട്രേറ്റിന് മുന്നിൽ പ്രതിഷേധ യാചന സമരം നടത്തി




 പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട് വിരമിച്ച സർക്കാർ ജീവനക്കാരുടെ സംഘടനയായ റിട്ടയേർഡ് എൻ.പി.എസ് ഫോറം (എസ്.എൻ.പി.എസ്.ഇ.സി.കെ.) -ൻ്റെ നേതൃത്വത്തിൽ കണ്ണൂർ കലട്രേറ്റിന് മുന്നിൽ പ്രതിഷേധ യാചന സമരം നടത്തി. കേരളത്തിലും പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. ക്ഷേമ പെൻഷൻ പോലും ₹2000 നൽകുന്ന സമയത്ത് 12 വർഷത്തോളം സർക്കാരിനു വേണ്ടി സേവനം ചെയ്തിട്ടും വളരെ തുച്ഛമായ വേതനമാണ് വിരമിച്ച ജീവനക്കാർ കൈപ്പറ്റുന്നത്. ഈ തുക ഒരു നേരത്തെ മരുന്നിനുപോലും തികയാത്ത അവസ്ഥയാണുള്ളത്. സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ മിനിമം പെൻഷൻ ₹11500 ലഭിക്കുമ്പോഴാണ് പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ടു എന്ന കാരണത്താൽ അതിൻ്റെ പത്തിലൊന്ന് പോലും പലർക്കും കിട്ടാത്ത അവസ്ഥയുള്ളത്.  സമരത്തിനു ശേഷം റിട്ടയേർഡ് എൻ.പി.എസ് ഫോറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. തോമസ് മാത്യു, എ. ലിജിൽ, കെ. ജമീല എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01