കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിയായ എസ്ഐക്ക് സസ്പെൻഷൻ


കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി എസ് ഐ പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ, കെ കെ ബൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. ബൈജുവിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ. അതേസമയം ഇയാൾ ഒളിവിലാണെന്നാണ് സൂചന. സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാൾ സി പി ഒയിൽ നിന്നും 4 ലക്ഷം തട്ടിയത്. സ്പായിലെ ജീവനക്കാരിയുമായി ചേർന്നായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിയെടുത്തതിൽ 2 ലക്ഷം ബൈജുവിന് ലഭിച്ചതായാണ് കണ്ടെത്തൽ.



Post a Comment

Previous Post Next Post

AD01