മട്ടന്നൂരില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നയാള്‍ ടൂറിസ്റ്റ് ബസ് കയറി മരിച്ചു



മട്ടന്നൂർ: റോഡരികിനോട് ചേർന്നു കിടന്നുറങ്ങിയിരുന്നയാള്‍ക്ക് ടൂറിസ്റ്റ് ബസ് കയറിയിറങ്ങി ദാരുണാന്ത്യം . ഇതര സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല ബസ് റോഡില്‍ നിന്നും പാർക്കിങ് ചെയ്യുന്നതിനായി നിർത്തിയിടുന്നതിനിടെയാണ് അപകടം. പാർക്കിങ് കോംപൗണ്ടിൻ്റെ ഗേറ്റിനോട് ചേർന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദ്ദേഹം കണ്ടവർ മട്ടന്നൂർ പൊലിസില്‍ വിവരം അറിയിച്ചതിനാല്‍ എസ്.ഐ പി.ലിനേഷിൻ്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം മൃതദേഹം ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മാറ്റി. തുണികള്‍ അടങ്ങുന്ന കവറുകളും മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇയാള്‍ ഗേറ്റിന് സമീപം കടന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പൊലിസിന് ലഭിക്കുന്ന വിവരം.



Post a Comment

Previous Post Next Post

AD01