കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്രക്ക് ആവേശോജ്ജ്വല സ്വീകരണം



വന്യമൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യനും ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തി കഴിഞ്ഞ ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി മുതൽ കർഷക സ്വരാജ് സത്യാഗ്രഹ സമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തെ പിന്തുണക്കുന്നതിന്  കേരളത്തിലെ സ്വതന്ത്ര കർഷക സംഘടനകളും, വ്യാപാരികളും മറ്റ് ഇതര സംഘടനകളും ചേർന്ന് രൂപീകരിച്ച ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ  വെള്ളരിക്കുണ്ടിലെ സത്യാഗ്രഹ പന്തലിൽ  നിന്നും തിരുവനന്തപുരത്തേക്ക് കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്ര ആരംഭിച്ചു. 7/11 / 25 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്  3:00 മണിക്ക് സത്യാഗ്രഹ പന്തലിൽ വച്ച് ജാഥാ ക്യാപ്റ്റൻ അഡ്വക്കേറ്റ് ബിജു കെ വിക്ക് പതാക മാറി ഭാരതീയ കിസാൻ യൂണിയൻ ദേശീയ പ്രസിഡണ്ട് ചൗധരി ഹർപാൽ സിംഗാണ് യാത്ര ഉദ്ഘാടനം ചെയ്തത്. 8/11 /25 ശനിയാഴ്ച രാവിലെ 9മണിക്ക് ജാഥ കണ്ണൂർ ജില്ലയിൽ ചെറുപുഴയിൽ നിന്ന് ആരംഭിച്ചു  തുടർന്ന് 10 30 ന്, ആലക്കോടും, 12 മണിക്ക് പയ്യാവൂരും തുടർന്ന് 2.30 മണിക്ക് ഇരിട്ടിയിലും, 4 മണിക്ക് കേളകത്തും ജാഥക്ക് സ്വീകരണം നൽകി.



 മലയോര മേഖലയിൽ കർഷക ജനത വലിയ ആവേശത്തോടെയാണ് ജാഥയെ വരവേറ്റത്. ചെറുപുഴയിൽ ജില്ലാ തല സ്വീകരണ സമ്മേളനം ഇൻഫാം മുൻ ദേശീയ ചെയർമാൻ ഫാ ജോസഫ് ഒറ്റപ്ലാക്കൽ ഉത്ഘാടനം ചെയ്തു.RKMS ജില്ലാ ചെയർമാൻ സണ്ണി തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളിൽ ആലക്കോട് സണ്ണി പൈകടയും, പയ്യാവൂരിൽ ഇൻഫാം സംസ്ഥാന വൈസ് പ്രസിഡണ്ട് സ്കറിയ നെല്ലംകുഴിയും ,  ഇരിട്ടിയിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ ബിനോയ് തോമസും, കേളകത്ത് FTAK ജനറൽ സിക്രട്ടറി തോമസ് കളപ്പുരക്കലും, സമ്മേളനങ്ങൾ ഉത്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ അഡ്വ കെ വി ബിജു സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ സിക്രട്ടറി രവി ദത്ത് സിംഗ്, കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡണ്ട് ഫിലിപ്പ് വെളിയത്ത്, വിവിധ സംഘടനാ ഭാരവാഹികളായ കുര്യാക്കോസ് പുതിയേടത്തു പറമ്പിൽ, ഡി.ബി ബിൻ്റോ , ബേബി കോയിക്കൽ, ജയിംസ് അഴകത്ത് , ഗർവാസിസ് കല്ലുവയൽ, അഗസ്ത്യൻ വെള്ളാരംകുന്നേൽ, ജോസഫ് വടക്കേക്കര, ടോമി തോമസ്,  ബിനോയ് പുത്തൻ നടയിൽ, അമൽ കുര്യൻ, ദേവസ്യ വൈദ്യർ, വർഗീസ് വൈദ്യർ, ജോയി മണക്കുഴി,  പവിത്രൻ കൊതേരി, മാത്യു ആലുങ്കൽ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ അഡ്വ.  വൈകുന്നേരം 5.30ന് ജാഥ മാനന്തവാടിയിൽ സമാപിക്കും ജാഥ 14 ജില്ലകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട്  15/ 11 /25 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സെക്രട്ടറിയേറ്റ് നടയിൽ എത്തിച്ചേരും തുടർന്ന് 100 മണിക്കൂർ ഉപവാസം സെക്രട്ടറിയേറ്റ് നടയിൽ നടക്കും. ദേശീയ കർഷക പ്രക്ഷോഭ നേതാക്കളും ദക്ഷിണേന്ത്യൻ നേതാക്കളും യാത്രയുടെ ഉടനീളം പങ്കെടുക്കും. 

     എന്ന്

         അഡ്വ. ബിനോയ് തോമസ് 

(ഐക്യദാർഡ്യ സമിതി കൺവീനർ 944769 1117)




Post a Comment

أحدث أقدم

AD01