പാനൂർ: പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിൻ്റെ അസ്‌തമയത്തിൻ്റെ സൂര്യോദയമാകും ഈ തിരഞ്ഞെടുപ്പെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടി. മുസ്ലിം ലീഗിൽ നിന്നും രാജിവച്ച് എൻ ഡി എ സ്ഥാനാർത്ഥിയായ ഉമർ ഫാറൂഖ് കീഴ്പ്പാറയുടെ നാമനിർദ്ദേശ പത്രികാസമർപ്പണത്തിന് പാനൂർ നഗരസഭയിലെത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമ്മർ ഫാറൂഖ് കീഴ്‌പ്പാറ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ അംഗത്വമെടുത്തത്. പാനൂർ നഗരസഭയിലെ പതിനാറാം വാർഡിൽ നിന്നാണ് ഉമർ ഫാറൂഖ് ജനവിധി തേടുന്നത്. പത്രിക സമർപ്പണത്തിന് സാക്ഷിയാകാനാണ് ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയെത്തിയത്. ബിജെപി തൊട്ടുകൂടാനാവാത്ത പാർട്ടിയാണെന്ന ധാരണ തിരുത്തപ്പെടുകയാണെന്നും, ശബരിമലയിൽ നടന്ന സ്വർണകൊള്ളക്ക് അയ്യപ്പഭക്തർ തിരിച്ചടി നൽകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയം ജനങ്ങളിലെത്തിക്കഴിഞ്ഞു. കിറ്റ് നൽകി വോട്ട് വാങ്ങുന്ന തന്ത്രമിനി നടക്കില്ല. 39 ലക്ഷം കർഷകർക്ക് 6000 രൂപ വീതമാണ് പ്രധാനമന്ത്രി കിസാൻ സമ്മാന നിധി വഴി ലഭിക്കുന്നത്. പിണറായി വിജയൻ്റെ അസ്‌തമയത്തിൻ്റെ സുര്യോദയമാകും തിരഞ്ഞെടുപ്പെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സ്ഥാനാർത്ഥികളായ എം.കെ രത്നാകരൻ, സി.പി സംഗീത എന്നിവരെയും അബ്ദുള്ളക്കുട്ടി ഷാളണിയിച്ചു. കോഴിക്കോട് മേഖലാ സെക്രട്ടറി കെ.കെ ധനഞ്ജയൻ, മണ്ഡലം പ്രസി. കെ.സി വിഷ്‌ണു, രാജേഷ് കൊച്ചിയങ്ങാടി, പ്രജീഷ്, വിപിൻ എന്നിവരും സംബന്ധിച്ചിരുന്നു.

.jpg)

Post a Comment