കാട്ടാനയെ ഓടിക്കുന്നതിനിടെ കരടിയുടെ മുന്നിൽപ്പെട്ടു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർക്ക് പരിക്ക്


പാലക്കാട്‌: കാട്ടാനയെ ഓടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർ കരടിയുടെ മുന്നിൽപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. പാലക്കാട്‌ മുതലമട കള്ളിയമ്പാറയിലാണ് സംഭവം ഉണ്ടായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജെ സനോജ്, കെ. ഗണേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമല്ല. ഇന്ന് രാവിലെ 7.30 യോടെയായിരുന്നു സംഭവം.



Post a Comment

Previous Post Next Post

AD01