ശബരിമല: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ വിദേശ യാത്രയിൽ അന്വേഷണം. 2019നും 2025നും ഇടയിൽ നടത്തിയ വിദേശയാത്രകളാണ് എസ്ഐടിയുടെ അന്വേഷണ പരിധിയിലുള്ളത്. ഇക്കാര്യത്തിൽ നിർണായക ചോദ്യം ചെയ്യൽ നടക്കുന്നു.ശബരിമല സ്വർണക്കൊള്ളയിൽ അന്താരാഷ്ട്രബന്ധം സംശയിച്ച് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമർശം നടത്തിയിരുന്നു.
ക്ഷേത്രങ്ങളിൽനിന്നും മറ്റും പുരാവസ്‌തുക്കളും വിഗ്രഹങ്ങളും കൊളളയടിച്ച് കടത്തുന്ന സുഭാഷ് കപൂറിൻ്റെ രീതിക്കു സമാനമായ കൊള്ളയാണ് ശബരിമലയിൽ ഉണ്ണികൃഷ്‌ണൻ നടത്തിയതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്‌ണൻ പോറ്റി നടത്തിയ വിദേശയാത്രയുടെ വിവരങ്ങളിൽ ചോദ്യം ചെയ്യൽ ഉൾപ്പടെ നടക്കുന്നത് എന്നാണ് വിവരം. 2019നും 2025നും ഇടയിൽ നിരവധി വിദേശയാത്രകൾ ഉണ്ണികൃഷ്‌ണൻ പോറ്റി നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നത്. എസ്‌പിമാരായ ശശിധരൻ, ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
.jpg)



Post a Comment