വിഷം ശ്വസിച്ച് തലസ്ഥാനം: ദില്ലിയിൽ വായുഗുണനിലവാരം ഏറ്റവും മോശം സ്ഥിതിയിൽ; സ്കൂളുകൾ ഓൺലൈൻ ആക്കണമെന്ന ആവശ്യം ശക്തം


വിഷപ്പുക ശ്വസിച്ച് രാജ്യ തലസ്ഥാനം. ദില്ലിയിലെ വായു ഗുണനിലവാരം ഏറ്റവും മോശം സ്ഥിതിയിൽ. 32 നഗരങ്ങളിൽ 400 നു മുകളിലാണ് വായു ഗുണനിലവാര തോത് രേഖപ്പെടുത്തിയത്. ഐ ടി ഒ, മയൂർ വിഹാർ, ശിവ് വിഹർ, നോയിഡ, ഓൾഡ് ദില്ലി എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ജി ആർ എ പി സ്റ്റേജ് 3 നിലവിൽ വന്നെങ്കിലും പരിശോധനകൾ നടക്കുന്നില്ലെന്നു പ്രതിപക്ഷം ആരോപിച്ചു.സ്കൂളുകളിൽ ക്‌ളാസുകൾ ഓൺലൈൻ ആക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

അതേ സമയം യമുന നദിയിൽ വിഷപ്പത വീണ്ടും ഉയർന്നു. ഛാട്ട് പൂജകാലത്തു രസവസ്തു തളിച്ച് ബി ജെ പി സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നു ആം ആദ്മി പാർട്ടി വിമർശിച്ചു. വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് ദില്ലിയിലെ ബിജെപി സർക്കാർ നീക്കം.



Post a Comment

Previous Post Next Post

AD01