ഇരിട്ടി: ഇരിട്ടിക്കടുത്തെ പടിയൂരിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ വന പാലകർ സാഹസികമായിപിടികൂടി. തിങ്കളാഴ്ച്ച രാവിലെ മുതലാണ് പടിയൂരിലെ റബ്ബർ തോട്ടത്തിലും റോഡിലും കാട്ടുപോത്തിനെ കണ്ടെത്തിയത്. ഇതേ തുടർന്ന് പരിഭ്രാന്തിയിലായ പ്രദേശവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ സഹായത്തോടെ മയക്കുവെടി വെച്ചു മയക്കി വീഴ്ത്തിയ കാട്ടുപോത്തിനെ പിടികൂടിയത്. ഇതിനു ശേഷം കാട്ടുപോത്തിനെ പിടിച്ചു കെട്ടി ജെ. സി. ബിവഴി ഉയർത്തിയാണ് ലോറിയിൽ കയറ്റിയത്. വിവരമറിഞ്ഞ് നിരവധിയാളുകൾ പടിയൂർ പ്രദേശത്ത് തടിച്ചു കൂടിയിരുന്നു. വന്യജീവി കേന്ദ്രത്തിലേക്ക് മാറ്റിയ കാട്ടുപോത്തിനെ മെഡിക്കൽ പരിശോധനയ്ക്കു ശേഷം അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ കോളയാട് ഭാഗങ്ങളിലും കണ്ണവം വനമേഖലയിൽ നിന്നും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. ഇതിനെയൊന്നും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ജനവാസ കേന്ദ്രങ്ങളിലിറങ്ങിയാൽ അക്രമകാരിയാവുന്നതാണ് കാട്ടുപോത്തുകൾ. ഇവ മനുഷ്യജീവൻ തന്നെ അപായപ്പെടുത്താൻ സാദ്ധ്യതയുള്ളതാണ്. പടിയൂരിൽ നാട്ടുകാർ ശബ്ദമുണ്ടാക്കിയും ഭയപ്പെടുത്തിയുമാണ് റോഡിൽ നിന്നും മാറ്റിയത്.
.jpg)




Post a Comment