ചെറുതാഴം രാമപുരത്ത് വൻ സ്പിരിറ്റ്‌ വേട്ട: ഡ്രൈവർ കസ്റ്റഡിയിൽ


കണ്ണൂർ: കണ്ണൂർ ചെറുതാഴം രാമപുരത്ത് കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തിയവൻ സ്‌പിരിറ്റ് ശേഖരം പിടികൂടി. കാസർഗോഡ് എക്സൈസ് കമ്മിഷണർക്ക്‌ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിലാത്തറ -പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയിൽ നിന്നുമാണ് സ്‌പിരിറ്റ് പിടികൂടിയത്.

രാമപുരം ചെറുതാഴം കൊത്തികുഴിച്ച പാറയിൽ നിന്നാണ് കണ്ണൂർ എക്സൈസ് സംഘത്തിൻ്റെ സഹായത്തോട് കൂടി ലോറി നിറയെ ശേഖരിച്ച സ്‌പിരിറ്റ് പിടികൂടിയത്. ഉമി ചാക്കുകൾക്ക് അടിയിൽ പ്ലാസ്റ്റിക്ക് കന്നാസുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഏകദേശം 10000 ലിറ്റർ സ്‌പിരിറ്റ് ആണ് പിടികൂടിയത്. ലോറി ഡ്രൈവർ കർണാടക സ്വദേശി ശിവാനന്ദ (30) നെ എക്സ്ക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്' കർണാടകയിൽ നിന്നും അതിർത്തി വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന സ്‌പിരിറ്റാണ് രഹസ്യവിവരമനുസരിച്ച് എക്സൈസ് റെയ്‌ഡിൽ പിടികൂടിയത്. 



Post a Comment

Previous Post Next Post

AD01