തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ കഴിയില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് സർക്കാരിന് മുന്നിൽ ചില തടസ്സങ്ങളുണ്ട്. സമഗ്ര സിനിമാനയം വരുന്ന മാസത്തിൽ തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
"ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം പുറത്തുവിടുന്നതിന് നിരവധി തടസ്സങ്ങളുണ്ട്. റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് അത് തയ്യാറാക്കിയ ഹേമാകമ്മിറ്റി തന്നെ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിവരാവകാശ കമ്മീഷൻ്റെ ഉത്തരവും നിലനിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ല. എന്നാൽ ഹൈക്കോടതിയിൽ റിപ്പോർട്ടിൻ്റെ പൂർണരൂപം സമർപ്പിച്ചിട്ടുണ്ട്"- സജി ചെറിയാൻ വ്യക്തമാക്കി. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചു. സമ്പൂർണ സിനിമാ നയം സർക്കാർ രൂപവത്കരിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
.jpg)




Post a Comment