ഔദ്യോഗിക ചടങ്ങിൽ ഗണഗീതം പാടിപ്പിച്ചത് ശരിയല്ല; ചടങ്ങ് സംഘടിപ്പിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് മന്ത്രി ആർ ബിന്ദു


വന്ദേഭാരത് ട്രയിനിലെ ഔദ്യോഗിക ചടങ്ങിൽ വിദ്യാർഥികളെകൊണ്ട് ഗണഗീതം പാടിപ്പിച്ചത് ശരിയല്ലെന്ന് മന്ത്രി ആർ ബിന്ദു. വിദ്യാർഥികളെ കൊണ്ട് പാടിപ്പിച്ചത് സ്കൂളാണ്. ചടങ്ങ് സംഘടിപ്പിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

റെയിൽവേ ബിജെപിയുടെ തറവാട്ട് സ്വത്തല്ല. ആർ എസ് എസ് തീവ്രവാദ സംഘടന തന്നെയാണ്. ഗാന്ധിജിയെ കൊന്നവരാണ് ആർ എസ് സെസുകാർ. സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികൾ ആർ.എസ് എസ് ൻ്റെ ഗണഗീതം പാടാനുള്ള വേദിയല്ല എന്നും മന്ത്രി പറഞ്ഞു.

കേരള സർവകലാശാലയിൽ വിദ്യാർത്ഥിക്കെതിരെ ഡീനിൻ്റെ ജാതി അധിക്ഷേപത്തിലും മന്ത്രി പ്രതികരിച്ചു. ഡീനിൻ്റെ അധിക്ഷേപത്തിൽ ശക്തമായ നടപടി വേണം. കേരള സർവകലാശാല പോലെ ഒരിടത്ത് ഇങ്ങനെ സംഭവിക്കാൻ പാടില്ല എന്നും മന്ത്രി പറഞ്ഞു.



Post a Comment

Previous Post Next Post

AD01