ഡീപ്‌ഫെയ്ക്, എഐ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മെറ്റ, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കർശനമായ മുന്നറിയിപ്പ് നൽകി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഡീപ്‌ഫെയ്ക്, എ.ഐ. നിർമ്മിത ഉള്ളടക്കങ്ങൾ എന്നിവ ആളുകളിലെ വിശ്വാസം തകർക്കുന്നു. ഈ ആഗോള പ്രതിസന്ധി ഘട്ടത്തിൽ തങ്ങളുടെ സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം കമ്പനികൾ ഏറ്റെടുക്കണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടു .
സിംഗപ്പൂരിൽ നടന്ന ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ മുന്നറിയിപ്പ് , രാജ്യങ്ങളിലെ സാമൂഹിക ഘടനകളെയും നിയമങ്ങളെയും പ്ലാറ്റ്‌ഫോമുകൾ മാനിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . എ.ഐ. നിർമ്മിത ഉള്ളടക്കങ്ങൾ പ്രത്യേകം തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ലേബൽ ചെയ്യാൻ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയതിനും, വ്യക്തിഗത ഡാറ്റാ പ്രോസസ്സിംഗിനായുള്ള ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ (DPDP) നിയമങ്ങൾ വിജ്ഞാപനം ചെയ്തതിനും മന്ത്രിയുടെ പുതിയ പരാമർശം. ഭരണഘടനാ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള വിശ്വാസത്തിൽ സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് എല്ലാവരും ആശങ്കാകുലരാണ്, ജനങ്ങൾക്കിടയിൽ വിശ്വാസ്യത നിലനിർത്താൻ സോഷ്യൽ മീഡിയ കമ്പനികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)



Post a Comment