ബീഹാറില്‍ 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. സീമാഞ്ചല്‍ മേഖലയില്‍ ഉള്‍പ്പെടെ ബീഹാറിന്റെ അതിര്‍ത്തി ജില്ലകളില്‍ ആണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പില്‍ ഉണ്ടായത് പോലെ ഉയര്‍ന്ന പോളിങ് രണ്ടാം ഘട്ടത്തിലും ഉണ്ടാകുമോ എന്നാണ് മുന്നണികള്‍ ഉറ്റുനോക്കുന്നത്. ബീഹാറില്‍ അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസമാണ് ഇരു മുന്നണികളും മുന്നോട്ട് വെക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം ദില്ലിയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. പോളിങ് ബൂത്തുകളില്‍ ഇന്നലെ രാത്രിമുതല്‍ കൂടുതല്‍ സുരക്ഷ ഒരുക്കിയിരുന്നു. ഇന്ന് പോളിങ് അവസാനിക്കുന്നതോടെ എക്‌സിറ്റ് പോളുകളും പുറത്തുവരും.രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്ന ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വീഴുമോ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം അധികാരത്തിലെത്തുമോയെന്ന ജനവിധി വെള്ളിയാഴ്ച അറിയാം. 121 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 65.08 ശതമാനം റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയിരുന്നു.
.jpg)




Post a Comment