പീഡനക്കേസിലെ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ സംഘടനയിൽ നിന്ന് പുറത്താക്കാതെ ഇരിക്കുന്നത് കോൺഗ്രസിന്‍റെ പാപ്പരത്വമാണെന്ന് മന്ത്രി വി ശിവൻകുട്ടി. എല്ലാം വിഷയത്തിലും അഭിപ്രായം പറയുന്ന കോൺഗ്രസ് നേതാക്കൾ ഇതിൽ ശക്തമായ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ അതിജീവിതയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത അനീതിയാണ് കാണിച്ചിരിക്കുന്നത്. യുവതിക്ക് സർക്കാരിന്‍റെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നൽകി. രാഹുലിനെ ഒളിച്ച് നിൽക്കാൻ സഹായിക്കുന്നത് കെപിസിസി പ്രസിഡന്‍റാണെന്നും വി ശിവൻകുട്ടി ആരോപിച്ചു. കെ സി വേണുഗോപാൽ നേതൃത്വം കൊടുത്ത മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് തിരിച്ചടിയാണ് ലഭിച്ചത് എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പിലടക്കം കോൺഗ്രസിന് വലിയ തിരിച്ചടി കിട്ടും. ഭിന്നത കാരണം പ്രാദേശിക പ്രവർത്തക യോഗം പോലും വിളിച്ചു ചേർക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
.jpg)




Post a Comment