ഒരു ചൂട് ചായ കുടിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത്. പ്രത്യേകിച്ച് മലയാളികള്‍ക്ക് രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചായ കിട്ടിയാല്‍ അന്നത്തെ ദിവസം തന്നെ ഹാപ്പിയായി. ഇത് പോലെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് വൈകുന്നേരങ്ങളിലെ ചായയ്‌ക്കൊപ്പമുള്ള പലഹാരങ്ങളും. ചായയൊടൊപ്പം നല്ല രുചിയാണ് എന്ന് പറഞ്ഞ് കഴിക്കുന്ന പല ഭക്ഷണങ്ങളും നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാല്‍ ചായക്കൊപ്പം കഴിക്കുന്നതിനായി ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ കൂടുതല്‍ ശ്രദ്ദിക്കേണ്ടതാണ്.

ചില ഭക്ഷ്യവസ്തുക്കൾ ചായയ്‌ക്കൊപ്പം കഴിക്കുന്നത് രുചിയിൽ വ്യത്യാസമുണ്ടാക്കുകയും ,ശരീരത്തിലെ ആന്റി ഓക്സിഡന്റുകളുടെ അളവിനെ കുറയ്ക്കുകയും , ദഹനപ്രക്രിയയെ ബാധിക്കുകയും ചെയ്യും. അതിനാൽ ചായയ്‌ക്കൊപ്പം ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
പാൽ ഉൽപ്പന്നങ്ങൾ
നല്ല പാൽ കൂട്ടിയയുള്ള ഒരു ചായ കുടിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല എന്നാൽ ചായയ്‌ക്കൊപ്പം പാൽ ഉൽപ്പന്നങ്ങൾ ചേർക്കുന്നത് അത്ര നല്ലതല്ല. ചീസ്, യോഗർട്ട്, ക്രീം പോലുള്ള പാൽ ഉൽപ്പന്നങ്ങളിലെ പ്രോട്ടീനുകളിൽ അടങ്ങിയിരിക്കുന്ന കാറ്റെക്കിൻസും ,ചായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും സംയോജിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനേയും ,മെറ്റാബോളിസത്തിനെയും ബാധിക്കും.
സിട്രസ് പഴങ്ങൾ
ചായയ്‌ക്കൊപ്പം സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവ കഴിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നതിനും ,വയറിന് അസ്വസ്ഥത അനുഭവപ്പെടുന്നതിനും കാരണമാകും. കൂടാതെ സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന് സി യും ചായയിലെ ടാനിനും കൂടി ചേരുമ്പോൾ റിയാക്ഷൻ സംഭവിക്കുകയും കയ്പ്പ് രുചി അനുഭവപ്പെടുകയും ചെയ്യും. അതിനാൽ ചായയയോടൊപ്പം ഈ പഴങ്ങൾ ഒഴിവാക്കേണ്ടതാണ്.
സ്‌പൈസി ഫുഡുകൾ
ചായയോടൊപ്പം നല്ല എരിവും പുളിയും ഒക്കെയുള്ള സ്‌പൈസി ഫുഡുകൾ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഈ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കാപ്സൈസിൻ ചായയിലെ ടാനിൻസുമായി റിയാക്ഷൻ സംഭവിക്കുകയും പിന്നീടിത് വയർ വേദന ,നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകും. കൂടാതെ ഈ ഭക്ഷണങ്ങളുടെ എരിവും രുചിയും ചായയുടെ രുചി അനുഭവം ഇല്ലാതാക്കുന്നു. അതിനാൽ ചായയെ അതിന്റെ പൂർണ രൂപത്തിൽ ആസ്വദിക്കാനായി സ്‌പൈസി ഫുഡുകൾ കഴിക്കാതിരിക്കുക.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
ഫൈബർ കൂടുതലായി അടങ്ങിയ പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ ദഹനത്തിനും ആരോഗ്യത്തിനും ഉത്തമമാണ്, പക്ഷേ ചായയ്‌ക്കൊപ്പം കഴിക്കുമ്പോൾ ശരീരത്തിലെ ന്യൂട്രിയന്റ്സ് നഷ്ടപ്പെടും. ചായയിൽ ഓക്സലേറ്റുകൾ ഉണ്ട്, ഇവ കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് പോലുള്ളവയെ അബ്സോർബ് ചെയ്യുന്നതിൽ നിന്ന് ശരീരത്തെ തടയുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ഗുണകരമാണെങ്കിലും അവ ചായയ്‌ക്കൊപ്പം ചേർക്കുന്നത് ഒഴിവാക്കണം.
അയൺ അടങ്ങിയ ഭക്ഷണം
അയൺ കൂടുതലായി അടങ്ങിയിരിക്കുന്ന ചീര, ബീൻസ്, നട്ട്സ് എന്നിവ കഴിക്കുമ്പോൾ ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻസും ഓക്സലേറ്റുകളും പ്രതികൂലമായി ബാധിക്കുകയും അയൺ അബ്സോർബ് ചെയ്യുന്നതിൽ നിന്ന് ശരീരത്തെ തടയുകയും ചെയ്യുന്നു. അതിനാൽ അയൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് 1 മണിക്കൂറിന് ശേഷം മാത്രം ചായ കുടിക്കുക.
.jpg)



Post a Comment