രാജ്‌മോഹൻ ഉണ്ണിത്താനെതിരായ സൈബർ ആക്രമങ്ങളിൽ നിന്ന് കോൺഗ്രസ് പിന്മാറണം: ജോൺ ബ്രിട്ടാസ് എം പി


പൈതൃകവും പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി രാജ്മോഹൻ ഉണ്ണിത്താനെ ആക്രമിക്കുന്നതിൽ നിന്നും പിന്മാറണമെന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി. തന്നെ ആക്രമിക്കുന്നത് സിപിഐ എം അല്ല കോൺഗ്രസ് ആണെന്ന ഉണ്ണിത്താന്റെ പ്രസ്താവന ചൂണ്ടി കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർലമെന്റ് സമ്മേളനം തടസ്സപ്പെട്ടാൽ പൂർണ്ണ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ചുരുങ്ങിയ സമയം മാത്രം നീണ്ടു നിൽക്കുന്ന സമ്മേളനം സർക്കാറിന് പാർലമെന്റിൽ ഉള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും പാർലമെന്റ് സമ്മേളനത്തിന്റെ ഗുണമേന്മ ചോർന്നു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദില്ലി സ്ഫോടനം മുൻനിർത്തി ആഭ്യന്തര സുരക്ഷയിൽ സവിശേഷ ചർച്ചയും. ലേബർ കോഡ് ചർച്ച, ഫണ്ട്‌ തടഞ്ഞു വെക്കൽ എന്നിവയിൽ ചർച്ചയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദില്ലി വായുമലിനികരണത്തിൽ സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഡെബിൽ എഞ്ചിൻ വരുമ്പോൾ എല്ലാം ശെരിയാകും എന്നാണ് സർക്കാർ പറഞ്ഞത് എന്നാൽ ഇപ്പോൾ വിഷപ്പുക ശ്വസിക്കേണ്ട അവസ്ഥയാണെന്നും ഒരു നടപടി പോലും കേന്ദ്രം കൈകൊണ്ടില്ലെന്നും പ്രതിഷേധക്കാരെ അർബൻ നെക്സ്സലെറ്റുകളായി മുദ്രകുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.



Post a Comment

Previous Post Next Post

AD01