സോഷ്യൽ മീഡിയയിലൂടെ അപകീർത്തി പ്രചാരണം; മഹിളാ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്




 സോഷ്യൽ മീഡിയയിലൂടെ അപകീർത്തി പ്രചാരണം നടത്തിയതിന് മഹിളാ കോൺഗ്രസ്‌ നേതാവിനെതിരെ കേസെടുത്ത് പോലീസ്. പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിതയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിതയ്ക്കെതിരെ പോലീസ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ രാഹുലിനെതിരായി നിലപാട് എടുത്ത യൂത്ത് കോൺഗ്രസ് നേതാവിനെ അധിക്ഷേപിച്ചതിനാണ് കേസ്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജനെതിരെയാണ് സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുന്നതരത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്.



Post a Comment

Previous Post Next Post

AD01