തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു ; ആക്രമണത്തിനു പിന്നിൽ മൂന്നം​ഗ സംഘം


തൃശൂർ: തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു. രാഗം തിയേറ്ററിൻ്റെ നടത്തിപ്പുകാരൻ വെളപ്പായ സ്വദേശി സുനിലിനും ഡ്രൈവർ അജീഷിനും ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 10ഓടെ സുനിലിൻ്റെ വീടിനു മുന്നിൽ വെച്ചായിരുന്നു സംഭവം. മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ. കാറിൽ നിന്നിറങ്ങി വീടിൻറെ ഗേറ്റ് തുറക്കുന്ന സമയത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. സുനിലിന്റെ കാലിനും അജീഷിൻ്റെ കൈയ്ക്കും വെട്ടേറ്റു. ആക്രമണ ശേഷം പ്രതികൾ ഓടി രക്ഷപെട്ടു. ക്വട്ടേഷൻ ആക്രമണമാണെന്നാണ് സൂചന. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.



Post a Comment

Previous Post Next Post

AD01