തെരഞ്ഞെടുപ്പ് വന്നതോടെ പല പാർട്ടികളിലും പലയിടങ്ങളിലായി റിബൽ സ്ഥാനാർത്ഥികളുടെ എണ്ണം കൂടി വരികയാണ്. ബിജെപിയിലും കോൺഗ്രസിലും സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി റിബലുകളുടെ എണ്ണം കൂടിവരികയാണ്. ഇപ്പോഴിതാ കോൺഗ്രസ് പാർട്ടിയിലെ റിബൽ സ്ഥാനാർത്ഥികളെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് കെ മുരളീധരൻ. പാർട്ടിയിൽ റിബൽ സ്ഥാനാർഥികൾ ഉണ്ടെങ്കിൽ അവർക്ക് പാർട്ടിയിൽ സ്ഥാനം ഉണ്ടായിരിക്കില്ല എന്ന് അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് പെരിങ്ങമലയില്‍ സ്ത്രീത്വത്തെ അപമാനിച്ചയാളെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതികരിച്ച റസിയ അന്‍സാറിനെതിരെ കെ മുരളീധരൻ സംസാരിച്ചത്. കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കിയത് പരിഗണിക്കാതിരുന്നതിനെ പറ്റി പ്രതികരിക്കാതെ, കൈരളിയോട് പരാതി പറഞ്ഞു എന്ന് പറഞ്ഞ് റസിയയുടെ പരാതിയെ നിസാരവത്കരിച്ചുള്ള പ്രതികരണമായിരുന്നു കെ മുരളീധരന്റേത്.
സ്ത്രീകളോട് നിരന്തരം മോശം പെരുമാറ്റം നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി ഡി രഘുനാഥൻ നായര്‍ക്കെതിരെയാണ് റസിയ അൻസാര്‍ പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്. പരാതിയെ കുറിച്ച് ഇന്നലെ പ്രതികരിക്കാതെയിരുന്ന മുരളീധരനാണ് ഇന്ന് അത് വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥി വന്നെന്ന് വരില്ല എന്നായിരുന്നു സ്ത്രീത്വത്തെ അപമാനിച്ചയാളെ സ്ഥാനാര്‍ഥിയാക്കിയതില്‍ കെ മുരളീധരന്റെ പ്രതികരണം.
.jpg)




إرسال تعليق