സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയുടെ ബെസ്റ്റ് മ്യൂസിക് ഡയരക്ടർ അവാർഡ് ഇരിട്ടി സ്വദേശിനിക്ക്


ഇരിട്ടി: കൊട്ടിയൂർ മഹാദേവനെക്കുറിച്ച് കല്യാണി സ്‌കൂൾ ഓഫ് കർണ്ണാട്ടിക് മ്യൂസിക് ഡയറക്ടർ  ബിന്ദു കല്യാണി രചനയും സംഗീതവും നിർവഹിച്ച് പുറത്തിറക്കിയ  വൈശാഖം എന്ന ആൽബത്തിന് സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയുടെ ബെസ്റ്റ് മ്യൂസിക് ഡയരക്ടർ അവാർഡ് ലഭിച്ചു. കഴിഞ്ഞ ബുധനാഴ്ച  തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗായകൻ ജി.വേണുഗോപാലും കവി മുരുകൻ കാട്ടാക്കടയും ചേർന്ന് പുരസ്‌കാരം ബിന്ദുവിന്  സമ്മാനിച്ചു.



Post a Comment

Previous Post Next Post

AD01