ഇനി സിമ്മില്ലാതെ വാട്‌സ്ആപ്പും ടെലിഗ്രാമും പ്രവര്‍ത്തിക്കില്ല


വാട്‌സ്ആപ്പ്, സിഗ്നല്‍, ടെലിഗ്രാം തുടങ്ങിയ ആപ്പുകള്‍ ഇനി സജീവമായ സിം കാര്‍ഡ് ഇല്ലാതെ പ്രവര്‍ത്തിക്കില്ല. 2025 ലെ സൈബര്‍ സുരക്ഷാ ഭേദഗതി നിയമം പ്രകാരം ഡിവൈസില്‍ സജീവമായ സിം കാര്‍ഡ് ഇല്ലാത്ത ഉപയോക്താക്കള്‍ മെസേജിങ് സേവനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ മെസേജിങ് ആപ്പ് കമ്പനികളോട് ടെലി കമ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദേശിച്ചു. നിലവില്‍ ഫോണില്‍ സിം കാര്‍ഡ് ഇല്ലാതെയും ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ ആകുമെന്നത് സൈബര്‍ ലോകത്ത് സുരക്ഷ ഭീഷണി ഉണ്ടാക്കുന്നെന്ന് ചൂണ്ടി കാട്ടിയാണ് നടപടി. മെസേജിങ് ആപ്പുകളുടെ വെബ് വേര്‍ഷനുകള്‍ക്കും നിയന്ത്രണമുണ്ട്. വെബ് വേര്‍ഷനുകള്‍ ആറ് മണിക്കൂറില്‍ ഒരിക്കല്‍ സ്വമേധയാ ലോഗ്ഔട്ടാകും.



Post a Comment

Previous Post Next Post

AD01