ഫ്രിഡ്ജ് ഇല്ലെങ്കിൽ എന്താ സാമ്പാർ കുറച്ചധികം ദിവസം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ


തൂശനിലയിൽ പ്രധാനപ്പെട്ട എല്ലാ കഥാപാത്രങ്ങളും വന്നു കഴിഞ്ഞു സാമ്പാറിന്റെ ഒരു കിടിലൻ എൻട്രിയുണ്ട്. ആവിപറക്കുന്ന കുത്തരിച്ചോറിലേക്ക് അവനെത്തുമ്പോൾ അതൊരു മികച്ച കോമ്പിനേഷൻ തന്നെയാണ്. രാവിലെ വച്ചാൽ വൈകുന്നേരം ആകുമ്പോൾ സാമ്പാർ ചീത്തയാകും എന്നാണ് മിക്കവരും പറയുന്നത്. എന്നാൽ ഫ്രിഡ്ജ് ഉണ്ടെങ്കിൽ ഇവൻ ഇനിയും ഓടും. ഇനി അതല്ല സാഹചര്യം എങ്കിലോ ? ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ, സാമ്പാർ കുറച്ചധികം ദിവസം കേടാകാതെ സൂക്ഷിക്കാവുന്നതാണ്.

സാമ്പാർ ഉണ്ടാക്കുവാനായി തുവരപരിപ്പ് വേവിക്കുമ്പോൾ ഇത്തിരി ഉലുവ കൂടി ചേർത്തു കൊടുത്താൽ പെട്ടെന്ന് കേടാവാതെയിരിക്കും. അധികം വെണ്ടയ്ക്ക് ഇടാതെയും നോക്കാം. സാമ്പാർ ഫ്രിജിൽ വയ്ക്കാതെ തന്നെ കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം. സാമ്പാറിലെ ഉരുളകിഴങ്ങുകൾ എടുത്തു മാറ്റുക, ശേഷം ചെറുതീയിൽ ചൂടാക്കി വയ്ക്കുക.

കൂടാതെ രണ്ടുമൂന്നു ദിവസത്തേയ്ക്ക് സാമ്പാർ കേടാകാതെ സൂക്ഷിക്കണമെങ്കിൽ സാമ്പാറിന്റെ ചൂട് മാറിയതിനു ശേഷം മൂന്നു പാത്രങ്ങളിലാക്കി അടച്ച് ഫ്രിഡ്ജിൽ വയ്ക്കാം. ഇടക്ക് തവി ഉപയോഗിച്ച് ഇളക്കിയതിനു ശേഷം വീണ്ടും ഫ്രിജിൽ വയ്ക്കരുത്. അന്നന്നുള്ള ആവശ്യത്തിന് സാമ്പാർ ഫ്രിജിൽ നിന്ന് എടുക്കാവുന്നതാണ്.

സാമ്പാർ നല്ല രുചിയോടെ ഉണ്ടാക്കാനും കേടാകാതെ സൂക്ഷിക്കാനും ഈ പൊടിക്കൈകൾ പരീക്ഷിക്കാം.

  • സാമ്പാറുണ്ടാക്കാൻ അനുയോജ്യമായത് തുവരപ്പരിപ്പാണ്.
  • ചെറുപയർ പരിപ്പും ഉപയോഗിക്കാറുണ്ട്. ചെറുപയർ പരിപ്പ് വറുത്ത്,​ പച്ചപ്പ്‌ മറിയതിന് ശേഷം ഉപയോഗിക്കാം. പരിപ്പ് കുക്കറിൽ വേവിക്കുന്നതാണ് നല്ലത്.
    50 ഗ്രാം പരിപ്പ് ഒരു ലിറ്റർ വെള്ളത്തിൽ വേവിക്കണം [ഒരു കപ്പ് പരിപ്പിന് മൂന്ന് കപ്പ് വെള്ളം ]
  • പരിപ്പിന്റെ കൂടെ ഒരു നുള്ള് ഉലുവ ഇട്ടാൽ സാമ്പാർ പെട്ടെന്ന് കേടാകില്ല.
    പരിപ്പ് വേവിക്കുമ്പോൾ ഒരു സ്പൂൺ നല്ലെണ്ണയോ നെയ്യോ ചേർത്താൽ പരിപ്പ് നന്നായി വേകാനും നല്ല മണം ലഭിക്കാനും പരിപ്പ് പതഞ്ഞുപൊങ്ങുന്നത് തടയാനും സഹായിക്കും.
  • എണ്ണ ചൂടാക്കി ഒരു നുള്ള് ഉലുവ മൂപ്പിച്ച് പച്ചക്കറികൾ വഴറ്റിയശേഷം വേവിച്ചാൽ കൂടുതൽ മണം കിട്ടും.
  • പരിപ്പിന്റെ കൂടെ ഉള്ളി, പച്ചമുളക്, തക്കാളി,​ കായം, കറിവേപ്പില,​ അമരയ്ക്ക, കിഴങ്ങ് എന്നിവ വേവിക്കാം.
  • തക്കാളിയും വെണ്ടയ്ക്കയും വഴറ്റി ചേർക്കുന്നതാണ് കൂടുതൽ


  • നല്ലത്.
    സാമ്പാറിന് ഇരുമ്പൻ പുളിയാണ് ഉത്തമം.
  • സാമ്പാർ പൊടി അല്പം വെള്ളത്തിൽ കലക്കി ഉപയോഗിക്കുക.
  • സാമ്പാർ പൊടി വീട്ടിൽ ഉണ്ടാക്കുമ്പോൾ അല്പം പച്ചരി കൂടി ചേർത്താൽ സാമ്പാറിന് കൊഴുപ്പ് കൂടും.
  • സ്വാദ് കൂട്ടാൻ കുറച്ചു ശർക്കര ചേർക്കുന്നതും നല്ലതാണ്.
  • മല്ലിയിലയും കറിവേപ്പിലയും കൈ കൊണ്ട് ഞരടി ചേർത്താൽ മണം കൂടും.
    കടുക് പൊട്ടിയ ശേഷം മാത്രമേ വറ്റൽമുളകും കറിവേപ്പിലയും അരിഞ്ഞിടാവൂ.

Post a Comment

Previous Post Next Post

AD01