കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി



 കൊല്ലം കിളികൊല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടത്തിങ്കലില്‍ വീട്ടില്‍ മധുസൂദനന്‍ പിള്ളയാണ് ഭാര്യ കവിതയെ (46) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കരിക്കോട് അപ്പോളോ നഗറിലെ വീട്ടിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയോടെ ഇവര്‍ തമ്മില്‍ ഏറെ നേരം വഴക്കുണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്. ഇവരുടെ മകള്‍ വീട്ടിലുള്ളപ്പോഴാണ് ക്രൂര കൊലപാതകം നടന്നത്. മകള്‍ നിലവിളിക്കുകയും അയല്‍വാസികളെ വിളിക്കുകയും ചെയ്യുകയും അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുകയും മധുസൂദനന്‍ പിള്ളയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.



Post a Comment

Previous Post Next Post

AD01