കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു



 പാലക്കാട്: അട്ടപ്പാടിയില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു. അജയ് - ദേവി ദമ്പതികളുടെ മക്കളായ ഏഴ് വയസ്സുകാരനായ ആദി നാലുവയസ്സുകാരനായ അജ്‌നേഷ് എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറ് വയസുകാരി അഭിനയക്കും പരിക്കേറ്റു. പാലക്കാട് അട്ടപ്പാടി കരുവാര ഉന്നതിയിലാണ് അപകടം ഉണ്ടായത്. കുട്ടികളുടെ വീടിന് സമീപത്ത് കളിക്കുന്നതിനിടെ പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണാണ് കുട്ടികള്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരങ്ങള്‍ അപ്പോഴെക്കും മരിച്ചിരുന്നു.കുട്ടികളുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.





Post a Comment

Previous Post Next Post

AD01